ഇന്ത്യൻ എംബസ്സി 'NEET DAY KUWAIT' ജൂലൈ 27ന് ആഘോഷിക്കും

  • 24/07/2021

കുവൈത്ത് സിറ്റി: കുവൈത്തില്‍  'NEET DAY KUWAIT' ജൂലൈ 27ന് ആഘോഷിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ദേശീയ ഗാനത്തോടെ വൈകുന്നേരം ആറ് മണിക്കാണ് ചടങ്ങ് തുടങ്ങുക. കൊവിഡ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിച്ച് കൊണ്ട് വെര്‍ച്വല്‍ ആയി നടക്കുന്ന പരിപാടിയിലേക്ക് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും കുവൈത്തിലെ ഇന്ത്യക്കാരുടെ സുഹൃത്തുക്കളെയും എംബസി ക്ഷണിച്ചു. 

ജൂലൈ 13നാണ് നീറ്റ് പരീക്ഷയ്ക്ക് കുവൈത്തില്‍ സെന്‍റര്‍ അനുവദിച്ച കാര്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്ക് പുറത്ത് നീറ്റ് പരീക്ഷയുടെ ആദ്യ സെന്‍ററാണ് കുവൈത്ത്. ഈ വിശേഷ സാഹചര്യം ആഘോഷമാക്കാനാണ് എംബസി തീരുമാനിച്ചിട്ടുള്ളത്. 

പരിപാടിയില്‍ പങ്കെടുക്കാനുള്ള സൂം ലിങ്ക് 

Meeting ID: 928 9716 6788

Related News