പോളിഷ് നേവല്‍ അക്കാദമിയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി 18 കുവൈത്തി നാവികര്‍

  • 24/07/2021

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ 14-ാം ബാച്ച് സ്‌കോളർഷിപ്പിൽ നിന്നുള്ള 18 കുവൈത്തി നാവികരുടെ മൂന്നാം ബാച്ചിന്‍റെ ബിരുദദാനച്ചടങ്ങ് പോളിഷ് നേവൽ അക്കാദമിയില്‍ നടന്നു. പോളന്‍റിലുള്ള കുവൈത്തി സ്ഥാനപതി ഖാലിദ് അല്‍ ഫാദ്‍ലിയുടെയും ഉന്നത കുവൈത്തി സൈനിക ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. 

നോര്‍ത്ത് പോളന്‍റിലുള്ള അക്കാദമിയില്‍ 18 വിദ്യാര്‍ത്ഥികളും സൈനിക കാര്യങ്ങളിലെ പഠനം പൂര്‍ത്തിയാക്കിയെന്ന് കുവൈത്ത് എംബസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ബിരുദധാരികളായ മൂന്ന് ഉദ്യോഗസ്ഥർക്ക് കോഴ്സിലെ മികവിന് പ്രത്യേക അംഗീകാരവും ലഭിച്ചെന്ന് എംബസി പ്രസ്താവനയിൽ അറിയിച്ചു.

Related News