ലോകത്തെ ഏറ്റവും ചെലവേറിയ കാപ്പികുടി രാജ്യങ്ങളില്‍ കുവൈത്തും

  • 24/07/2021


കുവൈത്ത് സിറ്റി: ഒരു കപ്പു കാപ്പി കുടിക്കാൻ ലോകത്ത് ഏറ്റവും കാശു മുടക്കേണ്ട രാജ്യങ്ങളില്‍ കുവൈത്തും.സേവിംഗ്സ്‌പോട്ട് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് അനുസരിച്ച് ഒരു കപ്പ് കാപ്പിക്ക് ലോകത്തിലെ ഏറ്റവും ചെലവേറിയ 10 രാജ്യങ്ങളിൽ ഒന്നാണ് കുവൈറ്റ്. കാപ്പി കുടി ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുള്ളവരാണ് രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും. പല വിലയിലും പല രുചികളിലും കാപ്പി വിപണിയില്‍ ലഭ്യമാണ്.പഠനത്തിനായി തിരഞ്ഞെടുത്ത നഗരങ്ങളിൽ ഒരു കപ്പു കാപ്പിക്ക്, ഓഫിസിലും, വീട്ടിലും എന്തു ചെലവ് വരുമെന്നു കണക്കാക്കിയതിനു പുറമെ, ഓരോ നഗരങ്ങളിലെയും ലോക്കൽ കോഫീ ഷോപ്പിലെയും, അതേ നഗരത്തിലുള്ള ലോകത്തെമ്പാടും കോഫീ ഷോപ് ചെയിനുള്ള സ്റ്റാർബക്‌സിലെയും വിലയെ പഠനത്തിനാധാരമാക്കി. 

ഒരു കപ്പ്‌ കാപ്പിക്ക്‌ കുവൈത്തിൽ ശരാശരി 1.72 ദിനാർ ( 5.71 ഡോളർ) വില നൽകേണ്ടി വരുമെന്ന് സേവിംഗ്സ്‌പോട്ട് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വ്യക്തമാക്കുന്നു.രാജ്യത്തെ പ്രതിശീർഷ കാപ്പി ഉപഭോഗം പ്രതിവർഷം 3.1 കിലോഗ്രാം ആണ്.കുവൈത്തിനു പുറമേ  മധ്യ പൗരസ്ത്യ ദേശത്ത്‌ ഖത്തർ, കുവൈത്ത്‌ ലെബനൻ, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും 'കാപ്പി കുടി' ക്ക്‌ ലോകത്തിലെ ഏറ്റവും ചെലവേറിയ 10 രാജ്യങ്ങളിൽ ഉൾപ്പെടുന്നു.എന്നാൽ ഈ രാജ്യങ്ങളോട്‌ ചേർന്ന് സ്ഥിതി ചെയ്യുന്ന തുർക്കി, ഇറാൻ എന്നിവിടങ്ങളിലാണു ലോകത്ത്‌ ഏറ്റവും വിലക്കുറവിൽ കാപ്പി ലഭ്യമാകുന്നത്‌ എന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.തെഹ്റാനിൽ 0.46 ഡോളർ നൽകിയാൽ ഒരു കപ്പ്‌ കാപ്പി ലഭിക്കും.കാപ്പി ഉപഭോഗം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിൽ ഒന്നാണു ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ,എന്നീ രാജ്യങ്ങൾ.ഇവിടെ പ്രതിവർഷം ഒരാളുടെ ശരാശരി ഉപയോഗം 100 ഗ്രാമിൽ താഴെ മാത്രമാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

Related News