മഹാരാഷ്ട്ര വെള്ളപ്പൊക്കം; കുവൈറ്റ് ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

  • 24/07/2021

കുവൈറ്റ് സിറ്റി : മഹാരാഷ്ട്രയിൽ ഉണ്ടായ കനത്ത പ്രളയവും തുടർന്നുണ്ടായ വ്യാപക നാശനഷ്ടങ്ങളിലും രാജ്യത്തിന് അനുശോചനവും ഐക്യദാർഢ്യവും  അറിയിച്ച് കുവൈത്ത് വിദേശകാര്യമന്ത്രാലയം . 

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും  ഇരകളായവരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും,  ആത്മാർത്ഥ അനുശോചനം രേഖപ്പെടുത്തുന്നതായും കുവൈത്ത്  വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

Related News