കുവൈത്തിൽ മലയാളിയായ യുഎസ് എംബസി സുരക്ഷാ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു

  • 24/07/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ യുഎസ് എംബസി സുരക്ഷാ ഉദ്യോഗസ്ഥൻ  ആത്മഹത്യ ചെയ്തു, ബയാൻ പ്രദേശത്തെ യുഎസ് എംബസി  കെട്ടിടത്തിൽ ആത്മഹത്യ ചെയ്തതായി സുരക്ഷാ വിഭാഗത്തിന്  റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും  ജീവനക്കാരനെ ബാത്ത്റൂമിനുള്ളിൽ സ്വയം വെടിവെച്ചു  മരിച്ച നിലയിൽ  കണ്ടെത്തി.

തലയ്ക്ക് വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത് , കയ്യിൽ  പിസ്റ്റൽ ഉണ്ടായിരുന്നു. പാലക്കാട്ടുകാരനായ   44 വയസ്സുള്ള  ജഗദിഷ്  ആണ് ആത്മഹത്യ ചെയ്തത്, ഇരുപതുവര്ഷത്തോളമായി ഇദ്ദേഹം കുവൈത്തിലാണ് ,  ഇദ്ദേഹത്തിന്റെ  മൃതദേഹം ഫോറൻസിക് പരിശോധനകൾക്കായി  ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.

Related News