ക്രോസ് കണ്‍ട്രി റാലി ചാമ്പ്യന്‍ഷിപ്പ്: T 4 വിഭാഗത്തില്‍ അല്‍ ദാഫ്രിക്ക് രണ്ടാം സ്ഥാനത്ത്

  • 25/07/2021

കുവൈത്ത് സിറ്റി: ക്രോസ് കണ്‍ട്രി റാലി ചാമ്പ്യന്‍ഷിപ്പ് ലോകകപ്പിന്‍റെ അഞ്ചാം റൗണ്ടില്‍ കുവൈത്തി റാലി ചാമ്പ്യന്‍ മെഷ്റി അല്‍ ദാഫ്രിക്കും ഖത്തറി അസിസ്റ്റന്‍റ് നാസര്‍ അല്‍ കുവാരിക്കും രണ്ടാം സ്ഥാനം. ടി ഫോര്‍ വിഭാഗത്തില്‍ അരഗോണ്‍ റാലി ബാജാ സ്പെയിനിലാണ് ഇരുവരും മികച്ച നേട്ടം സ്വന്തമാക്കിയത്. ലോക ഡെസര്‍ട്ട് റാലിയില്‍ ഇപ്പോള്‍ അല്‍ ദാഫ്രിയാണ് ലീഡ് ചെയ്യുന്നത്. 

ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പ് നേടാനാകുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. തന്‍റെ മികച്ച വിജയത്തിന് സ്പോര്‍ട്ട്സ് പബ്ലിക്ക് അതോറിറ്റിക്കും ഇന്‍റര്‍നാഷണല്‍ ഓട്ടോമൊബൈല്‍ ടീം ലീഡര്‍ ഷെയ്ഖ് മുഹമ്മദ് അല്‍ ജറാ അല്‍ സബാഹിനും കുവൈത്ത് എയര്‍വേയ്സ് കമ്പനിക്കും അല്‍ ദാഫ്രി നന്ദി അറിയിച്ചു.

Related News