മെസാഫര്‍ ആപ്ലിക്കേഷന്‍ അനാവശ്യമെന്ന് ഡോ. ഹമദ് മുഹമ്മദ് അല്‍ മാതർ.

  • 25/07/2021

കുവൈത്ത് സിറ്റി: കൊവിഡ് 19 മഹമാരിയെ നേരിടുന്നതിനുള്ള കുവൈത്തി സര്‍ക്കാരിന്‍റെ നിയന്ത്രണങ്ങളെ വിമര്‍ശിച്ച്  എംപി ഡോ. ഹമദ് മുഹമ്മദ് അല്‍ മാതർ  . ലോകത്തിലെ തന്നെ ഏറ്റവും കടുത്ത നിയന്ത്രണങ്ങളാണ് കുവൈത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും  പക്ഷേ, അതെല്ലാം ഉപയോഗശൂന്യമാണെന്നുമാണ് അദ്ദേഹം തന്‍റെ ലേഖനത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. 

നിയന്ത്രണങ്ങളെല്ലാം ജനങ്ങളെ പീഡിപ്പിക്കുകയാണ്, പ്രത്യേകിച്ച യാത്ര ചെയ്യാനും രാജ്യത്തേക്ക് തിരിച്ചെത്താനും ഉള്ള  നടപടിക്രമങ്ങള്‍. മെസാഫര്‍ ആപ്ലിക്കേഷന്‍ അനാവശ്യമെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. 

പൗരന്മാരെ കഷ്ടപ്പെടുത്തുകയാണ് ഈ ആപ്പ് ചെയ്യുന്നത്. ആപ്ലിക്കേഷന്‍ നല്‍കുന്ന സേവനങ്ങളെ കുറിച്ചും അദ്ദേഹം വിമര്‍ശിച്ചു ഉന്നയിച്ചു. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തിയത് മൂലം 500 ദിനാറാണ് ചെലവ് വരുന്നത്. ഇതെല്ലാം സ്വകാര്യ മേഖലെയ സഹായിക്കാനാണെന്നാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം.

Related News