അനധികൃത മത്സ്യബന്ധനം നടത്തുന്ന പ്രവാസികളെ ഉടന്‍ നാടുകടത്താന്‍ തീരുമാനം

  • 25/07/2021

കുവൈത്ത് സിറ്റി: കുവൈത്ത് ബേയില്‍ നിയമം ലംഘിച്ചുള്ള മത്സ്യബന്ധം തടയാനുറച്ച് അധികൃതര്‍. ആഭ്യന്തര മന്ത്രാലയവും ആഗ്രികള്‍ച്ചര്‍, ഫിഷറീസ് ആന്‍ഡ് എണ്‍വയേണ്‍മെന്‍റ് പബ്ലിക്ക് അതോറിറ്റിയും സഹകരിച്ച് മറൈന്‍ പട്രോളിംഗും പരിശോധനകളും കര്‍ശനമാക്കാനാണ് തീരുമാനം.

ലൈസന്‍സ് ഇല്ലാതെ കുവൈത്തിൽ  മത്സ്യബന്ധനം നടത്തുന്ന പ്രവാസികളെ അതിവേഗം നാടുകടത്താനാണ് തീരുമാനം. നിയമം ലംഘിക്കുന്നത് പൗരന്മാരാണെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വൃത്തങ്ങള്‍ പറഞ്ഞു. 

കുവൈത്ത് ബേയില്‍ മത്സ്യക്കുഞ്ഞുങ്ങളെ വലിയ തോതില്‍ പിടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇങ്ങനെ സമുദ്രത്തിന്‍റെ ആവാസവ്യവസ്ഥയെ തകര്‍ക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് നടപടികകള്‍ സ്വീകരിക്കുന്നതെന്നും വൃത്തങ്ങള്‍ പറഞ്ഞു.

Related News