കുവൈത്തിൽ ഈദ് അവധി ദിവസങ്ങളില്‍ സര്‍വ്വീസ് നടത്തിയത് 979 വിമാനങ്ങള്‍

  • 25/07/2021

കുവൈത്ത് സിറ്റി: ഈദ് അവധി ദിവസങ്ങളില്‍ ആകെ 979 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തിയതായി സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. ഇത്രയും വിമാന സര്‍വ്വീസുകളിലായി 98,934 പേരാണ് യാത്ര ചെയ്തത്. ജൂലൈ 15 മുതല്‍ 24 വരെയുള്ള കണക്കാണിത്. 

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളുടെയെല്ലാം പരിശ്രമത്തോടെ ഈദ് അവധി ദിവസങ്ങളില്‍ പദ്ധതിയിട്ടത് പോലെ എല്ലാം ചെയ്യാന്‍ സാധിച്ചതായി അഡ്മിനിസ്ട്രേഷന്‍റെ ഔദ്യോഗിക വക്താവ് സാദ് അല്‍ ഒട്ടൈബി പറഞ്ഞു.

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് 488 വിമാനങ്ങളാണ് പുറപ്പെട്ടത്. ആകെ 64,236 പേര്‍ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്തു. 491 വിമാന സര്‍വ്വീസുകളിലായി 34,698 യാത്രക്കാര്‍ കുവൈത്തിലേക്ക് എത്തുകയും ചെയ്തു. രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം പാലിച്ച യാത്രക്കാര്‍ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.

Related News