തൊഴിലാളികളുടെ ഉച്ചവിശ്രമം; 1090 നിയമലംഘനങ്ങള്‍ കണ്ടെത്തി

  • 25/07/2021

കുവൈത്ത് സിറ്റി: വേനല്‍ കടുത്തതോടെ കുവൈത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അനുവദിച്ച ഉച്ചവിശ്രമം ലംഘിച്ചതായി കണ്ടെത്തി. കഴിഞ്ഞ  45 ദിവസത്തിനുള്ളിൽ  1090 നിയമലംഘനങ്ങളാണ് ഇതുസംബന്ധിച്ച് കണ്ടെത്തിയത്. ഉച്ചവിശ്രമ നിയമം ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി കുവൈത്തില്‍ എല്ലാ ഭാഗങ്ങളിലും നിരീക്ഷണത്തിനായി പ്രത്യേക സംഘങ്ങളെ മാന്‍പവര്‍ അതോറിറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൂൺ 1 മുതൽ ജൂലൈ 15 വരെയായി 649 കമ്പനികളുടെ സൈറ്റുകളിലാണ്  പരിശോധനാ നടത്തിയത്. നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം കർശനമായി നിരീക്ഷിക്കുമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ജോലിക്കാരുടെ സുരക്ഷക്കു മുൻഗണന നൽകുന്നത് കൊണ്ടാണ് സർക്കാർ ഉച്ച വിശ്രമം നിര്ബന്ധമാക്കിയതെന്നും തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ തൊഴിലുടമകൾക്ക് ബാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. 

Related News