കുവൈത്തിൽ കോവിഡ് ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശിനി മരണപ്പെട്ടു.

  • 25/07/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ  കോവിഡ് ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശിനി മരണപ്പെട്ടു,  കണ്ണൂര്‍ ചെണ്ടയാട് സ്വദേശിനി  പുതിയ വീട്ടില്‍ ഷൈന ധനേഷാണ് (42) മരണപ്പെട്ടത്.  ഫര്‍വാനിയ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം.  കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ അംഗമായിരുന്നു.  ഭർത്താവ് :പുതിയ വീട്ടില്‍ ധനേഷ്,  പിതാവ്: ബാലന്‍. മാതാവ്: പുഷ്പജ. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിച്ചു.  ഷൈനയുടെ നിര്യാണത്തില്‍ കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

Related News