ആറ് മാസത്തിനിടെ 5000 പ്രവാസികളെ കുവൈത്തിൽനിന്ന് നാടുകടത്തി

  • 26/07/2021

കുവൈത്ത് സിറ്റി: ഈ വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ മാത്രം റെസിഡന്‍സി അവസാനിച്ച 53 പേരെയും വ്യാജ രേഖയുണ്ടാക്കിയ ഏഴ് പേരെയും പണം നല്‍കി റെസി‍ഡന്‍സിയെടുത്തെന്ന് സംശയിക്കുന്ന 95 പേരെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

കമ്പനികളിലും വാണിജ്യ സ്ഥാപനങ്ങളിലും പരിശോധന നടത്താനും ലിസ്റ്റ് ചെയ്യാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമായി 24,547 ഉത്തരവുകള്‍ ഇട്ടതായി മന്ത്രാലയത്തിന്‍റെ റിലേഷന്‍സ് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് സെക്യൂരിറ്റി മീഡിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. റെസിഡന്‍സി അഫയേഴ്സ് ജനറല്‍ ഡീപ്പോര്‍ട്ടേഷന്‍ വിഭാഗത്തിലേക്ക് ശുപാര്‍ശ ചെയ്തത് 4896 പേരെയാണ്. 

അതിലെ 84 പേരെ ആരോഗ്യ കാരണങ്ങളാല്‍ വിമാനത്താവളം വഴിയാണ് നാടുകടത്തിയത്. ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങള്‍ ശുപാര്‍ശ ചെയ്ത 699 പേരെയും നാടുകടത്തിയതായി അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. പ്രായമായവര്‍, കുട്ടികള്‍, രോഗം ബാധിച്ചവര്‍ എന്നിങ്ങനെ 218 പേരെ വിമാനത്താവളം വഴിയാണ് വിട്ടതെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News