മഹാമാരിക്കാലത്തെ പ്രവര്‍ത്തനം; കുവൈത്തിലെ എണ്ണ മേഖലയിലെ ജീവനക്കാര്‍ക്ക് പാരിതോഷികം

  • 26/07/2021

കുവൈത്ത് സിറ്റി: കൊവിഡ് 19 ലോക്ക്ഡൗണ്‍ കാലത്ത് മുന്നണി പോരാളികളായി പ്രവര്‍ത്തിച്ച ജീവനക്കാര്‍ക്ക് പാരതിതോഷികം നല്‍കുന്നതിനുള്ള പട്ടിക തയാറാക്കി കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍. 

അടുത്ത ദിവസം തന്നെ ബന്ധപ്പെട്ട അധികൃതര്‍ക്ക് പട്ടിക സമര്‍പ്പിക്കും. എത്ര ദിവസം ജോലി ചെയ്തു, സാലറി സ്കെയില്‍, റിസ്ക്ക് ഘടകം എന്നിവ പരിഗണിച്ച് ജീവനക്കാര്‍ക്ക് 100 ദിനാര്‍ മുതല്‍ പരമാവധി 7,000 ദിനാര്‍ വരെയുള്ള തുകയായിരിക്കും പാരിതോഷികം ആയി ലഭിക്കുക. 

2020 മാര്‍ച്ച് മുതല്‍ മെയ് 31 വരെയുള്ള ജീവനക്കാരുടെ എല്ലാ വിവരങ്ങളും കമ്പനികള്‍ കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന് കൈമാറിയിട്ടുണ്ട്. ഏറ്റവും റിസ്ക്ക് ഉള്ള കാറ്റഗറിയില്‍ ദിവസ വേതനത്തിന്‍റെ രണ്ടിരട്ടിയാണ് പാരിതോഷികം ലഭിക്കുക. ശരാശരി റിസ്ക്ക് ഉള്ള വിഭാഗത്തില്‍ ദിവസ വേതനത്തിന്‍റെ ഒന്നര ഇരട്ടി ലഭിക്കും.

Related News