കുവൈത്തിലെ തൊഴില്‍ ശക്തിയുടെ ഭാഗമായി 44 ശതമാനം സ്വദേശികൾ, ഇന്ത്യക്കാര്‍ മുന്നില്‍.

  • 26/07/2021

കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴില്‍ ശക്തിയില്‍ പൊതു, സ്വകാര്യ മേഖലകളിലായി 44 ശതമാനം കുവൈത്തികള്‍ ഭാഗമാണെന്ന് കണക്കുകള്‍. 2020 ഡിസംബറിലെ കണക്കുപ്രകാരം രാജ്യത്ത് സ്വദേശികളും അല്ലാത്തവരുമായി 2.07 മില്യണ്‍ ആളുകളാണ്  പൊതു, സ്വകാര്യ മേഖലകളിലായി ജോലി ചെയ്യുന്നത്. 

സിവില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് അതോറിറ്റിയുടെ ഔദ്യോഗിക കണക്കുപ്രകാരം രാജ്യത്തെ ആകെ തൊഴില്‍ ശക്തിയില്‍ 23 ശതമാനവും സര്‍ക്കാര്‍ മേഖലയിലാണ്. പൗരന്മാരും താമസക്കാരുമായി 470,000 പേര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ബാക്കി 77 ശതമാനം, അതായത് പൗരന്മാരും താമസക്കാരുമായി 1.599 മില്യണ്‍ ആളുകളും സ്വകാര്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. 

ഏകദേശം 20 ശതമാനം, അതായത് 416,760 പൗരന്മാരാണ് രാജ്യത്ത് ജോലി ചെയ്യുന്നത്. ഇന്ത്യക്കാര്‍ (25 ശതമാനം), ഈജിപ്ഷ്യന്‍സ് (24 ശതമാനം) എന്നിവരാണ് കുവൈത്തികള്‍ക്ക് മുന്നിലുള്ളത്. ജോലിയുള്ള കുവൈത്തി പൗരന്മാരില്‍ 85 ശതമാനവും സര്‍ക്കാര്‍ മേഖലയില്‍ തന്നെയാണ്. ബാക്കി 15 ശതമാനം,  62,531 കുവൈത്തി പൗരന്മാരാണ് മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്നത്.

Related News