കുവൈത്തിൽ കുട്ടികളുടെ സമ്മർ ക്യാമ്പുകൾ നിര്‍ത്തിവയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം പ്രാബല്യത്തില്‍.

  • 26/07/2021

കുവൈത്ത് സിറ്റി: സമ്മര്‍ ക്ലബ്ബുകള്‍ അടക്കം കുട്ടികളുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. കൊവിഡ് പടരുന്നത് തടയുന്നതിനായാണ് മന്ത്രിസഭ ഈ തീരുമാനം സ്വീകരിച്ചത്. 

കുവൈത്ത് മുനസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മാര്‍ഹൗഫിയും കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനുള്ള സുപ്രധാന കമ്മിറ്റി അംഗവുമായ ഡോ. അഹമ്മദ് അല്‍ മുത്വായും ചര്‍ച്ച നടത്തിയിരുന്നു. 

മന്ത്രിസഭ തീരുമാനം നടപ്പാക്കേണ്ട ആവശ്യകതയെ കുറിച്ചാണ് അല്‍ മുത്വാ ഊന്നി പറഞ്ഞത്.  കുട്ടികളുടെ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് ഫീല്‍ഡ് ടീം ഉറപ്പാക്കണമെന്നും നിയമലംഘനം ഉണ്ടായാല്‍ നടപടി സ്വീകരിക്കണമെന്നും അദ്ദഹേം നിര്‍ദേശിച്ചു.

Related News