വിവിധ രാജ്യങ്ങളിലേക്ക് കുവൈത്തിൽനിന്ന് നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിക്കാനുള്ള സാധ്യത പരിഗണിച്ച് മന്ത്രിസഭ.

  • 26/07/2021

കുവൈത്ത് സിറ്റി: അടുത്ത ഞായറാഴ്ച മുതല്‍ കുവൈത്തികള്‍ അല്ലാത്തവര്‍ക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കാന്‍ ഒരുങ്ങവേ വിവിധ രാജ്യങ്ങളിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിക്കാനുള്ള സാധ്യതയെ കുറിച്ച് മന്ത്രിസഭ പഠിക്കുന്നു. 

വിമാന സര്‍വ്വീസുകള്‍ കൂട്ടുന്നത് ഉള്‍പ്പെടെയുള്ള ഏത് തീരുമാനം വന്നാലും അതിനായി വിമാനത്താവളം തയാറെടുത്തിട്ടുണ്ട്. മന്ത്രിസഭ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും അത് വന്നു കഴിഞ്ഞാല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ തയാറാണെന്നുമാണ് കയ്റോയിലേക്കുള്ള സര്‍വ്വീസ് ആരംഭിക്കുമോ എന്ന ചോദ്യത്തിന് വൃത്തങ്ങള്‍ മറുപടി നല്‍കിയത്. 

ഈജിപ്ത്, മൊറോക്കോ, മാലിദ്വീപ് തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്ന കാര്യം മന്ത്രിസഭ പഠിച്ച് കൊണ്ടിരിക്കുകയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു. വിമാനത്തവാളത്തിന്‍റെ പ്രവര്‍ത്തനശേഷി കൂട്ടണമെന്ന് അഭ്യര്‍ത്ഥിച്ച് ഏജന്‍സികള്‍ മന്ത്രിസഭയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

Related News