ടോക്കിയോ ഒളിമ്പിക്സ് ; കുവൈത്തിന് ആദ്യ മെഡല്‍

  • 26/07/2021



കുവൈത്ത് സിറ്റി : ഷൂട്ടിങ്ങിലൂടെ ആദ്യ മെഡല്‍ സ്വന്തമാക്കി കുവൈത്ത്. പുരുഷന്മാരുടെ സ്കീറ്റ് ഷൂട്ടിംഗ് മത്സരത്തിലാണ് കുവൈറ്റ് ഷൂട്ടർ അബ്ദുല്ല തുർഗി അൽ റാഷിദി 46 സ്‌കോറുമായി വെങ്കല മെഡൽ നേടിയത്. അമേരിക്കയുടെ വിൻസെന്റ് ഹാൻ‌കോക്ക് സ്വര്‍ണ്ണവും ഡെൻമാർക്കിന്റെ ജെസ്‌പർ ഹാൻസെൻ വെള്ളിയും നേടി. നേരത്തെ ആദ്യ ദിവസം തുഴച്ചിൽ മത്സരത്തിനിറങ്ങിയ കുവൈത്തി​ന്‍റെ അബ്​ദുറഹ്​മാൻ അൽ ഫാദിലിന്​ മെഡൽ നേടാൻ കഴിഞ്ഞില്ല.ഷൂട്ടിങ്ങില്‍ മത്സരിക്കുന്ന അബ്​ദുറഹ്​മാൻ അൽ ഫൈഹാനും  മൻസൂർ അൽ റഷീദിയും തലാൽ തുർഗി അൽ റഷീദിയും തികഞ്ഞ മെഡല്‍ പ്രതീക്ഷയിലാണ്. 

Related News