കുവൈറ്റിലെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ അന്‍വര്‍ സാദത്ത് കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടു.

  • 26/07/2021

കുവൈറ്റ് സിറ്റി :  കുവൈറ്റിലെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ അന്‍വര്‍ സാദത്ത് കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടു, ഏതാനും ദിവസങ്ങളായി കോവിഡ് ബാധിതനായി അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചയോടെ ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നു. കോഴിക്കോട് ബിലാത്തിക്കുളം സ്വദേശിയാണ്. കുവൈത്തിൽ  ചിപ്സ് ഇലക്ട്രോണിക്സ്  എന്ന കമ്പനിയിൽ പർച്ചേസ് മാനേജർ ആയിരുന്നു ഭാര്യ അൻസില അനസ്, മക്കൾ; അൻഫാസ്, അൻഫാൽ, അൻഫാദ്, അൻഫാഹ്. 

കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക പരിപാടികളില്‍ നിറ സാന്നിദ്ധ്യമായിരുന്നു ഫോട്ടോഗ്രാഫര്‍ അൻവർ സാദത്ത്. കഴിഞ്ഞ ജൂലൈ 5ന് അന്‍വര്‍ തന്നെയാണ് താന്‍ കോവിഡ് ബാധിതനായ വിവരം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സുഹൃത്തുക്കളെ അറിയിച്ചത്. കുവൈറ്റിലെ പ്രവാസി സംഘടന പരിപാടികളിലെ ഫോട്ടോഗ്രാഫർ എന്ന നിലയിൽ കുവൈത്ത് മലയാളികൾക്ക്  സുപരിചിതനാണ്​.

Related News