ഓഗസ്റ് ഒന്നുമുതൽ പ്രവാസികൾക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം; മന്ത്രി സഭാ യോഗത്തിൽ അനുമതി.

  • 26/07/2021

കുവൈറ്റ് സിറ്റി : ഓഗസ്റ് ഒന്നുമുതൽ പ്രവാസികൾക്ക് കുവൈത്തിലേക്ക് നേരിട്ട്  പ്രവേശനം അനുവദിച്ചുകൊണ്ടുള്ള തീരുമാനത്തിന്  മന്ത്രി സഭാ യോഗത്തിൽ അനുമതി. യാത്ര വിലക്കുള്ള എല്ലാ രാജ്യങ്ങളിൽനിന്നും കുവൈത്തിലേക്ക് ഓഗസ്റ്റ് ഒന്നുമുതൽ  നേരിട്ടുള്ള പ്രവേശനം അനുവദിക്കും  സാധുവായ റെസിഡൻസിയുള്ളവർക്ക് , അംഗീകരിച്ച  രണ്ട് ഡോസ്  വാക്‌സിൻ ( ഫൈസർ, മോഡേണ, അസ്ട്രസെനെക, അല്ലെങ്കിൽ ജോൺസൺ ആൻഡ് ജോൺസൺ)  സ്വീകരിച്ച്, പിസിആർ പരിശോധനയും എടുത്തവർക്ക് കുവൈത്തിലേക്ക് വരാനാകുമെന്ന് ഇന്ന് ചേർന്ന  മന്ത്രിസഭാ   യോഗത്തിൽ തീരുമാനമായി. 

കുവൈത്തിൽ മൂന്ന് ദിവസത്തെ ഹോം ക്വാറന്റൈൻ കാലയളവിൽ മറ്റൊരു PCR ടെസ്റ്റ് കൂടി എടുക്കണം. ഇതോടെ പ്രവാസികളടക്കമുള്ള ഇന്ത്യക്കാരുടെ കുവൈത്തിലേക്കുള്ള തിരിച്ചുവരവ് വീണ്ടും സാധ്യമാവുകയാണ്.  

Related News