അങ്ങനെ അവനും യാത്രയാകുന്നു; നൊമ്പരത്തോടെ കുവൈത്തിലെ മലയാളി സമൂഹം

  • 26/07/2021

കുവൈത്ത്​ സിറ്റി: പ്രമുഖ ഫോട്ടോഗ്രാഫര്‍ അൻവർ സാദത്തിന്‍റെ പൊടുന്നനെയുള്ള വിയോഗത്തിന്‍റെ ഞെട്ടലിലാണ് കുവൈത്തിലെ മലയാളി സമൂഹം .സോഷ്യല്‍ മീഡിയയിലും സാമുഹ്യ സാംസ്കാരിക മേഖലയിലും  സജീവമായിരുന്ന അൻവറിന്‍റെ വിയോഗം അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും ഉള്‍ക്കൊള്ളുവാന്‍ സാധിച്ചിട്ടില്ല.  ജൂലൈ ആദ്യ വാരത്തില്‍ അൻവർ തന്നെയായിരുന്നു കോവിഡ് ബാധിതനാണെന്ന് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. കുവൈത്തില്‍ എവിടെ പരിപാടികള്‍ നടന്നാലും സജീവ സാനിധ്യമായ അൻവർ ഏവര്‍ക്കും സുപരിചിതനായിരുന്നു. 

ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചുരുന്നുവെങ്കിലും ശാരീരിക അവശതകളെ തുടര്‍ന്ന് രണ്ടാഴ്ചലേറെയായി അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തി​ന്‍റെ ആരോഗ്യത്തിനായി മലയാളി സമൂഹം മുഴുവന്‍ പ്രാര്‍ത്ഥനയിലായിരുന്നു. അതിനിടെയിലാണ് അപ്രതീക്ഷിതമായി മരണമെത്തിയത്​.  ഹൃദയാഘാതമായിരുന്നു മരണ കാരണം. 

മരണ വാര്‍ത്ത  അറിഞ്ഞ് നിരവധി സുഹുത്തുക്കളാണ് അമീറി ആശുപത്രിയിലെത്തിയത്.   മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ് . അൻവർ സാദത്തിന്റെ ജനാസ നമസ്കാരം ഇന്ന് 27/7/2021 രാവിലെ12 pm ന് സബാ ഹോസ്പിറ്റൽ മോർച്ചറിയിൽ വെച് നടത്തപ്പെടുന്നതാണ്. ഉച്ചക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. കോഴിക്കോട്‌ ബിലാത്തി കുളം അരക്കിണർ സ്വദേശി അൻസിലയാണ് ഭാര്യ.  മക്കൾ അൻഫീസ്‌,അൻഫാൽ, അൻഫാദ്‌,അൻഫാഹ്‌. പിതാവ്‌ ഹസ്സൻ കോയ.

Related News