കറന്‍സി, മയക്കുമരുന്ന് കടത്ത്; കുവൈത്തി പോക്കര്‍ താരം സ്പെയിനില്‍ അറസ്റ്റില്‍

  • 27/07/2021

കുവൈത്ത് സിറ്റി: മയക്കുമരുന്നും വിവിധ കറന്‍സികളും കടത്തിയതിന് കുവൈത്തി പൊഫ്രഷണല്‍ പോക്കര്‍ താരം സ്പെയിനില്‍ അറസ്റ്റിലായി. സ്പെയിന്‍ ദ്വീപായ ഇബിസയില്‍ കസ്റ്റംസ് ആണ് താരത്തെ പിടികൂടിയത്. 

ലോസ് ആഞ്ചല്‍സില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് 33 വയസുള്ള താരം ഇബിസയിലെത്തിയത്. കൊക്കേയ്ന്‍, ഹാഷിഷ് അടക്കം 10 തരം മയക്കുമരുന്നുകളാണ് താരത്തിന്‍റെ ബാഗില്‍ നിന്ന് കണ്ടെടുത്തത്. 

കുവൈത്തി ദിനാര്‍, യൂറോ, യുഎസ് ഡോളര്‍ അടക്കം വിവിധ കറന്‍സികളും പിടിച്ചെടുത്തു. കഴിഞ്ഞ 10 വര്‍ഷമായി ചൂതാട്ടം നടത്തുന്ന താരം 3.4 മില്യണ്‍ ഡോളറിലധികം സമ്പാദിച്ചെന്നാണ് അധികൃതര്‍ പറയുന്നത്.

Related News