കുവൈറ്റ് സയന്‍റിഫിക്ക് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് യുഎസില്‍ നിന്ന് നൂനത സാങ്കേതിക വിദ്യയുടെ പേറ്റന്‍റ് ലഭിച്ചു.

  • 27/07/2021

കുവൈത്ത് സിറ്റി: കുവൈറ്റ് സയന്‍റിഫിക്ക് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്  യുഎസില്‍ നിന്ന് നൂനത സാങ്കേതിക വിദ്യയുടെ പേറ്റന്‍റ് ലഭിച്ചു. വാട്ടര്‍ റിസേര്‍ച്ച് സെന്‍റര്‍ ഡിസ്റ്റിലേഷനും എയര്‍ കണ്ടീഷനിംഗും ഒരേസമയത്ത് സാധ്യമാകുന്ന സാങ്കേതിക വിദ്യക്കാണ്  യുഎസില്‍ നിന്ന് പേറ്റന്‍റ് പേറ്റന്‍റ് ലഭിച്ചത്. 

വാട്ടര്‍ റിസേര്‍ച്ച് സെന്‍ററിലെ ഗവേഷകരായ ഡോ. ഹസന്‍ അബ്‍ദേല്‍ റഹീം, ഡോ. മന്‍സൂര്‍ അഹമ്മദ് എന്നിവരാണ് ശുദ്ധ വെള്ളം നല്‍കുകയും ഒപ്പം എയര്‍ കണ്ടീഷനിംഗും സാധ്യമാകുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയത്. കുവൈത്ത് പോലുള്ള താപനിലയിൽ ഗണ്യമായ വർധനവും വരണ്ടതുമായ രാജ്യങ്ങൾക്ക് ഗുണം ചെയ്യുന്നതാണ് ഈ സംവിധാനം.

Related News