അബ്ബാസിയയില്‍ കോവിഡ് -19 വാക്സിനേഷൻ കേന്ദ്രം തുറന്നു.

  • 27/07/2021

കുവൈത്ത് സിറ്റി : വിദേശികള്‍ ഏറെ തിങ്ങി താമസിക്കുന്ന അബ്ബാസിയയില്‍  കോവിഡ് -19 വാക്സിനേഷൻ കേന്ദ്രം തുറന്നു. പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ കൂടി തുടങ്ങുന്നതോടെ പ്രതിരോധ കുത്തിവെപ്പ് കാമ്പയിന്‍റെ വേഗത വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കുവാന്‍  ആരോഗ്യ വകുപ്പ് തീരുമാനിച്ചിരുന്നു. രാജ്യത്തെ ഒരു വാക്സിനേഷൻ സെന്ററിൽനിന്ന് പ്രതിദിനം ശരാശരി 1000 പേർക്ക് വാക്സീൻ നൽകുന്നുവെന്നാണ് കണക്ക്.ഡ്രൈവ് ഇന്‍ വാക്സിന്‍ കേന്ദ്രമായി തുറന്ന  ഷെയ്ഖ് ജാബർ പാലത്തിലെ വാക്സിനേഷൻ സെന്ററിൽ നിന്ന് പ്രതിദിനം 5000 മുതൽ 6000 പേർ വരെ വാക്സീൻ കുത്തിവയ്പ്  നല്‍കുന്നതായും അധികൃതര്‍ അറിയിച്ചു. 

Related News