കോവിഡ് വാക്സിനായി രജിസ്റ്റര്‍ ചെയ്ത് എസ്‌എം‌എസ് ലഭിക്കാത്തവര്‍ തങ്ങളുടെ വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ വാക്സിന്‍ പോര്‍ട്ടലില്‍ കയറി പരിശോധിക്കണമെന്ന് അധികൃതര്‍

  • 27/07/2021

കുവൈത്ത് സിറ്റി : മാസങ്ങളായി കോവിഡ് വാക്സിനായി രജിസ്റ്റര്‍ ചെയ്തിട്ടും  അപ്പോയ്മെന്ര് ലഭിച്ചില്ലെങ്കിൽ രജിസ്ട്രേഷനിലെ അപാകതയോ എസ്‌എം‌എസ് ശ്രദ്ധിക്കാത്തതോ ആകാം കാരണമെന്ന് അധികൃതര്‍ പറഞ്ഞു . അത്തരക്കാർ ആരോഗ്യ വകുപ്പിന്‍റെ  വാക്സിന്‍ പോര്‍ട്ടലില്‍ കയറി  രജിസ്ട്രേഷൻ വിവരങ്ങള്‍  പരിശോധിച്ച് വിവരങ്ങൾ പുതുക്കണം. മിഷ്‌റഫ് കോവിഡ് സെന്‍ററിലെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഐടി ഡെസ്കിൽ അന്വേഷിച്ചും  വിവരങ്ങള്‍ ആരായാമെന്ന് അധികൃതര്‍ അറിയിച്ചു .വാക്സിന്‍ അപ്പോയിന്റ്മെന്റ്  എസ്‌എം‌എസ് നഷ്ടമായെങ്കിൽ പോര്‍ട്ടലില്‍  വീണ്ടും റജിസ്റ്റർ ചെയ്യുക തന്നെ വേണമെന്നും ആരോഗ്യ വൃത്തങ്ങള്‍ വ്യക്തമാക്കി. മാസങ്ങളായി കോവിഡ് വാക്സിന് വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടും  വാക്സിന്‍ അപ്പോയിന്റ്മെന്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മലയാളികള്‍ അടങ്ങുന്ന വിദേശികള്‍ ഏറെ ആശങ്കയിലാണ്. ആരോഗ്യ മന്ത്രാലയത്തിന്‍റെ വാക്സിന്‍ പോര്‍ട്ടലിലാണ് കോവിഡ് പ്രതിരോധ കുതിവെപ്പിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. പേര്, ഫോണ്‍ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, സിവില്‍ ഐഡി സീരിയല്‍ നമ്പര്‍ എന്നിവ നല്‍കിയാണ്  രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നത് . തുടര്‍ന്ന്  അപ്പോയിന്റ്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ ഫോണ്‍ സന്ദേശത്തിലൂടെ ലഭിക്കും. അപ്പോയിന്റ്‌മെന്റ് ലഭിക്കുന്ന സമയത്ത് നിശ്ചിത കേന്ദ്രത്തിലെത്തി വാക്‌സിന്‍ സ്വീകരിക്കണം. 

Related News