സർക്കാർ സ്ഥാപനങ്ങളിലെ പ്രവാസികൾക്ക് നഷ്ടപരിഹാരം നൽകാൻ ഫണ്ടില്ല; കുവൈറ്റ് ധനമന്ത്രാലയം.

  • 28/07/2021

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി അവസാനിച്ച പ്രവാസികള്‍ക്ക് സര്‍വ്വീസ് തീരുമ്പോള്‍ നല്‍കേണ്ട ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പണം കണ്ടെത്തണമെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി ചെയ്തിരുന്ന പ്രവാസികള്‍ക്ക് പകരം പൗരന്മാരെ നിയമിച്ചിരുന്നു. ഇങ്ങനെ ജോലി നഷ്ടമായ പ്രവാസികള്‍ക്കാണ് മാസങ്ങളായി ഇൻഡെമിനിറ്റി ലഭിക്കാനുള്ളത്. 

തുക ലഭിക്കുന്നതിന് മുമ്പ് ചിലര്‍ കുവൈത്ത് നിന്ന് പോയപ്പോള്‍ കുറച്ച് പേര്‍ കുടിശിക ലഭിക്കുന്നതുവരെ  രാജ്യത്ത് തുടരാനുള്ള നോട്ടീസുമായി കഴിയുകയാണ്. വലിയ തോതില്‍ പ്രവാസികള്‍ക്ക് ഇത്തരത്തില്‍ ജോലി നഷ്ടമായിരുന്നു. ഇതാണ് ഇതിനായി കരുതിയ ബജറ്റ് തികയാതെ വന്നത്.

Related News