തിരിച്ചുവരവിന്‍റെ പാതയില്‍ കുവൈത്തിലെ വ്യോമ ഗതാഗത മേഖല.

  • 28/07/2021

കുവൈത്ത് സിറ്റി: ജീവിതം സാധാരണ നിലയിലേക്ക് മടങ്ങി വരുന്നതിന്‍റെ സൂചനയായി കുവൈത്തിലെ സഞ്ചാര മേഖലയ്ക്കും എയര്‍ ട്രാന്‍സ്പോര്‍ട്ടേഷനിനും പുത്തനുണര്‍വ്വ്. കൊവിഡ് മഹാമാരിയുടെ വരവിന് ശേഷം ഏറ്റവും മികച്ച തിരിച്ചുവരവാണ് ഈ മേഖലകള്‍ നടത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. 

ജനുവരി മുതല്‍ ജൂലൈ 10 വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് നിന്നും കുവൈത്തിലേക്കും ആകെ ബുക്ക് ചെയ്ത് വിമാന ടിക്കറ്റുകളുടെ എണ്ണം 635,000 ആണെന്ന് ട്രാവല്‍ ആന്‍ഡ് ടൂറിസം ഓഫീസസ് യൂണിയന്‍ തലവന്‍ മുഹമ്മദ് അല്‍ മുത്തൈരി പറഞ്ഞു. 

അതിന്‍റെ ആകെ വരുമാനം 50 മില്യണ്‍ കുവൈത്തി ദിനാറാണ്. 163,000 വിമാന ടിക്കറ്റുകളുമായി ജൂണിലാണ് ഏറ്റവും അധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെട്ടത്. ജൂണില്‍ മാത്രം വരുമാനം 18 മില്യണ്‍ കുവൈത്തി ദിനാറാണ്. മഹാമാരിക്ക് മുമ്പുള്ള വിൽപ്പനയുടെ 50 ശതമാനമാണിത്.

Related News