വാക്സിനേഷൻ സർട്ടിഫിക്കറ്റ്‌ ലഭിച്ച ശേഷം പാസ്പോർട്ട്‌ പുതുക്കുന്നവർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്‌ ഭേദഗതി ചെയ്യണം; കുവൈറ്റ് ആരോഗ്യമന്ത്രാലയം.

  • 28/07/2021

കുവൈത്ത് സിറ്റി: അടുത്തയിടെ പാസ്പോര്‍ട്ട് പുതുക്കിയവരോട് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ പാസ്സ്‌പോർട്ട് നമ്പർ മാറ്റം വരുത്താൻ  വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ 'ആസ്ക്ക് മീ' ഓഫീസിലെത്തി വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റിലുള്ള പാസ്പോര്‍ട്ട് നമ്പറില്‍ ഭേദഗതി വരുത്തണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശം. 

പൗരന്മാരുടെയും താമസക്കാരുടെയും രാജ്യത്തിന് പുറത്തേക്കുള്ള യാത്ര തടസപ്പെടാതിരിക്കാനാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. പേരുകൾ ഭേദഗതി ചെയ്യുന്നതിനും പാസ്‌പോർട്ട് നമ്പറുകൾ മാറ്റുന്നതിനും ഉള്‍പ്പെടെ ഒരു വ്യക്തിയുമായി ബന്ധപ്പെട്ട ഏത് വിവരങ്ങളും ഭേദഗതി വരുത്തുന്നതിലും 'ആസ്ക്ക് മീ' ഓഫീസുകള്‍ പ്രധാന ചുമതല വഹിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എക്‌സിബിഷന്‍ ഗ്രൗണ്ടിലെ ‘ആസ്‌ക് മീ’ ഓഫീസില്‍ ഇതിനായുള്ള സേവനം ലഭ്യമാണ്.

Related News