ഗള്‍ഫ് യുദ്ധം: യുഎന്‍ കമ്മിറ്റി നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന് 600 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി.

  • 28/07/2021

കുവൈത്ത് സിറ്റി: ഐകൃരാഷ്ട്ര സഭയുടെ നഷ്ടപരിഹാര സമിതി കുവൈത്ത് നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന് 600 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി. ഇറാഖ് അധിനിവേശ കാലത്ത് ഉണ്ടായ നാശനഷ്ടങ്ങള്‍ പരിഗണിച്ചാണ് നടപടി. 

1990ലെ ഇറാഖ് അധിനിവേശ കാലത്തെ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട് 1.5 മില്യണ്‍ അപേക്ഷകളിലായി ഇതുവരെ 51.3 ബില്യണ്‍ ഡോളറാണ് വ്യക്തികള്‍, കമ്പനികള്‍, രാജ്യാന്തര സംഘടനകള്‍ തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുള്ളത്. 

1991ല്‍ യുഎന്‍ രക്ഷാ സമിതി കൊണ്ട് വന്ന പ്രമേയത്തിന്‍റെ അടിസ്ഥാനത്തില്‍ ഇറാഖ് അവരുടെ എണ്ണ കയറ്റുമതി വരുമാനത്തില്‍ നിന്ന് ഇത്ര ശതമാനം നഷ്ടപരിഹാര ഫണ്ടിലേക്ക് നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. ഇപ്പോള്‍ ഇത് മൂന്ന് ശതമാനമാണ്.

Related News