ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള യാത്രയ്ക്ക് മുമ്പ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് വേരിഫൈ ചെയ്യാം.

  • 28/07/2021

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള പ്രവാസികളുടെ പ്രവേശനത്തിന് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചിരിക്കണം എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളിലൊന്ന്. സുരക്ഷിതമായ ക്യൂ ആര്‍ കോഡ് സഹിതം ഇന്ത്യന്‍ സര്‍ക്കാര്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നുണ്ട്. ഇന്ത്യയില്‍ വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ സര്‍ട്ടിഫിക്കേറ്റിന്‍റെ സാധുത ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് കോവിന്‍ പോര്‍ട്ടലില്‍ വേരിഫൈ ചെയ്യണം.

വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് വേരിഫൈ ചെയ്യാനുള്ള മാര്‍ഗ്ഗം ഇങ്ങനെ

1. https://verify.cowin.gov.in/ എന്ന വെബ്സൈറ്റിലേക്ക് പോവുക

2. ഈ പേജിലേക്ക് ചെല്ലുമ്പോള്‍ സ്കാന്‍ ക്യൂ ആര്‍ കോഡ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം

3. സ്കാന്‍ ക്യൂ ആര്‍ കോഡ് എന്നതില്‍ ക്ലിക്ക് ചെയ്യുക

4. ഉപയോഗിക്കുന്ന ഡിവൈസിന്‍റെ ക്യാമറ പ്രവര്‍ത്തിപ്പിക്കാനുള്ള നോട്ടിഫിക്കേഷന്‍ ഇതോടെ വരും

5. ക്യാമറ പ്രവര്‍ത്തിച്ച് തുടങ്ങും

6. സര്‍ട്ടിഫിക്കേറ്റ് തയാറാക്കി വയ്ക്കുക

7. ക്യൂ ആര്‍ കോഡ് ക്യാമറ ഉപയോഗിച്ച് സ്കാന്‍ ചെയ്യുക

8. വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി സര്‍ട്ടഫിക്കേറ്റ് ലഭ്യമാകും

9. സര്‍ട്ടിഫിക്കേറ്റ് വ്യാജമാണെങ്കില്‍ 'സര്‍ട്ടിഫിക്കേറ്റ് ഇന്‍വാലിഡ്' എന്നാകും കാണിക്കുക.

Related News