പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ പി‌സി‌ആർ ടെസ്റ്റ് ഫീസ് പിന്‍വലിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ

  • 28/07/2021

കുവൈത്ത് സിറ്റി : വിദേശങ്ങളില്‍ നിന്നും മടങ്ങി വരുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ പി‌സി‌ആർ ടെസ്റ്റ് ഫീസ് പിന്‍വലിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. നേരത്തെ  വിമാനത്താവളത്തില്‍ വെച്ച് നടത്തുന്ന  പി‌സി‌ആർ ടെസ്റ്റ് ഫീസായി  20 ദിനാര്‍ കുവൈത്ത് മൊസാഫർ ആപ്പ് വഴി യാത്രക്കാരന്‍ നല്‍കേണ്ടിയിരുന്നു.ആ നിബന്ധനയാണ്  ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.  പുതിയ ആനുകൂല്യം സമ്പൂര്‍ണ്ണ  വാക്സിന്‍ എടുത്ത യാത്രക്കാര്‍ക്കാണ് മാത്രമാണ് ലഭ്യമാവുക. നിലവിലെ സര്‍ക്കുലര്‍ പ്രകാരം  കുവൈത്തിലേക്ക്  എത്തുന്ന യാത്രക്കാര്‍ ഏഴ് ദിവസത്തെ  നിര്‍ബന്ധിത ഹോം  ക്വാറന്റൈന്‍ അനുഷ്ടിക്കണം. ക്വാറന്റൈന്‍  കാലയളവില്‍ പി‌സി‌ആർ ടെസ്റ്റ് നടത്തി റിസള്‍ട്ട്  നെഗറ്റീവാണെങ്കില്‍ ഏഴ് ദിവസത്തിന് മുമ്പേ തന്നെ ക്വാറന്റൈന്‍ അവസാനിപ്പിക്കുവാന്‍ അനുവദിക്കുമെന്നും പി‌സി‌ആർ ടെസ്റ്റിനുള്ള ഫീസ്‌ യാത്രക്കാരന് നേരിട്ട് നല്‍കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News