കുവൈത്ത് അമീര്‍ ശൈഖ് നവാഫ്‌ അല്‍ അഹമദ് അല്‍ ജാബര്‍ സബയെ ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് ഗെബ്രിയേസ് സന്ദര്‍ശിച്ചു

  • 28/07/2021




കുവൈത്ത് സിറ്റി : കുവൈത്ത് അമീര്‍ ശൈഖ് നവാഫ്‌ അല്‍ അഹമദ് അല്‍ ജാബര്‍ സബയെ ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് ഗെബ്രിയേസ് സന്ദര്‍ശിച്ചു. ഹൃസ്വ  സന്ദര്‍ശിത്തിനായെത്തിയ  ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് ഗെബ്രിയേസിനേയും സംഘത്തേയും ബയാന്‍ പാലസില്‍ ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബ സ്വീകരിച്ചു.  രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം   പൊതുജനാരോഗ്യ രംഗത്ത് രാജ്യം നല്‍കുന്ന പ്രാധാന്യം മഹത്തരമാണെന്ന്  പറഞ്ഞു. മറ്റു രാജ്യങ്ങള്‍ക്കു മാതൃകയാക്കാവുന്ന രാജ്യമാണ് കുവൈത്തെന്നും രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിന് പരിപൂര്‍ണ്ണ സുരക്ഷ ഉറപ്പു നല്‍കുന്ന കുവൈത്ത്  ഭരണനേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ സൗജന്യ വാക്സിന്‍ ലഭ്യമാക്കുകയും കോവിഡ് പ്രതിരോധത്തിന് രാജ്യം നല്‍കിയ പ്രാധാന്യം ശ്രദ്ധേയമാണെന്നും ഡോ. ടെഡ്രോസ് ഗെബ്രിയേസ്  കൂട്ടിച്ചേര്‍ത്തു. ഡബ്ല്യു.എച്ച്.ഒ കുവൈത്ത് നല്‍കുന്ന പിന്തുണക്ക് കുവൈത്ത് അമീറിനോടും രാജ്യത്തെ ജനങ്ങളോടും നന്ദി പ്രകാശിപ്പിച്ചു. സ്വീകരണത്തിൽ അമിരി ദിവാൻ മേധാവി ഷെയ്ഖ് മുബാറക് ഫൈസൽ സൗ​​ദ് അൽ സബ, അമീരി ദിവാൻ അഫയേഴ്‌സ് ഡെപ്യൂട്ടി മന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ അബ്ദുല്ല അൽ മുബാറക് അൽ സബ, അമിരി ദിവാൻ അണ്ടർസെക്രട്ടറി, അമാസ് ഓഫീസ് ഡയറക്ടർ അഹ്മദ് അൽ ഫഹ എന്നിവർ പങ്കെടുത്തു. .

Related News