ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന സർവീസുകൾ ഓഗസ്റ്റ് 10 വരെ റദ്ദാക്കി.

  • 28/07/2021

കുവൈറ്റ് സിറ്റി : ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന സർവീസുകൾ ഓഗസ്റ്റ് 10 വരെ റദ്ദാക്കി, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസി‌എ)വീമാനക്കമ്പനികൾക്കു നൽകിയ സർക്കുലറിലാണ്  ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നിവയുൾപ്പെടെ 5 രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള ഫ്ലൈറ്റുകളും  കണക്റ്റുചെയ്ത വിമാനങ്ങളും  റദ്ദാക്കിയതായി  പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി ബുക്കിംഗ് ആരംഭിച്ച ചില ഏജെൻസികൾ  ഇപ്പോൾ ബുക്കിംഗ് റദ്ദാക്കുകയും 2021 ഓഗസ്റ്റ് 10 വരെ ഈ 5 രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള  യാത്രക്കാർക്കുള്ള  ബുക്കിംഗ് നിർത്തുകയും ചെയ്തു.

ഇന്ത്യക്കാരുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളിൽ കൂടുതൽ വ്യക്​തത വരേണ്ടതുണ്ടെന്നും, തിരിച്ചുവരവുമായി ബന്ധപ്പെട്ട കാര്യങ്ങക്ക്  കുവൈറ്റ് അധികൃതരുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും ഇന്ത്യൻ അംബാസിഡർ ഓപ്പൺ ഹൗസിൽ വ്യക്തമാക്കി,  കുവൈത്ത്‌ സർക്കാരിൽ നിന്ന് യാത്രാ അനുമതി ലഭിച്ച ശേഷം മാത്രമേ ടിക്കറ്റ്​ ബുക്ക്​ ചെയ്യാവൂ എന്നും അംബാസഡർ പറഞ്ഞു.

Related News