ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ച്‌ കുവൈത്തിലെ ഇന്ത്യൻ അംബാസിഡര്‍ സിബി ജോര്‍ജ്ജ് ; പ്രവാസി സമൂഹത്തില്‍ നിന്നും അഭിനന്ദന പ്രവാഹം.

  • 28/07/2021

കുവൈത്ത്‌ സിറ്റി : കോവിഡ് മൂലം കുവൈത്തില്‍ മരണപ്പെട്ട നിർദ്ധനരായ  പ്രവാസി ഇന്ത്യക്കാര്‍ക്ക് സഹായധനം പ്രഖ്യാപിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി.ഇന്ന് വൈകീട്ട് നടന്ന ഓപ്പണ്‍ ഹൗസിലാണ് ചരിത്രപരമായ തീരുമാനം അംബാസിഡര്‍ സിബി ജോര്‍ജ്ജ് പ്രഖ്യാപിച്ചത് .  120 ദിനാറോ അതില്‍ കുറവോ മാസ ശമ്പളം ലഭിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കാണ് ഒരു ലക്ഷം രൂപയുടെ സഹായ ധനം ലഭിക്കുക. കുവൈത്തില്‍ ചുമതലയേറ്റ അന്ന് മുതല്‍ ജനകീയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്ന സിബി ജോര്‍ജ്ജിന്‍റെ  പ്രഖ്യാപനം കയ്യടികളോടെയാണ് ഇന്ത്യന്‍ സമൂഹം സ്വീകരിച്ചത്. ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട്​ ​ഗ്രൂപ്പുമായി സഹകരിച്ചാണ് സഹായധനം നല്‍കുകയെന്ന് അംബാസിഡര്‍ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 546 ഇന്ത്യന്‍ പ്രവാസികളാണ് കുവൈത്തില്‍ കൊറോണ ബാധിച്ച് മരണപ്പെട്ടത്. ഇതില്‍ നൂറിലേറെ പേര്‍ സഹായധനത്തിന് അര്‍ഹരാണെന്ന് അധികൃതര്‍ അറിയിച്ചു. കോവിഷീല്‍ഡ് വാക്സിന്‍ കുവൈത്തില്‍ അംഗീകരിച്ചതാണെന്നും  കൃത്യമായ വിവരങ്ങള്‍ നല്‍കി അപേക്ഷ സമര്‍പ്പിച്ചാല്‍ അംഗീകാരം ലഭിക്കുമെന്ന് അംബാസിഡര്‍ വ്യക്തമാക്കി. കുവൈത്ത് ഡിജിസിഎ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കണം യാത്രകള്‍ പുറപ്പടെണ്ടത്. ഇപ്പോയത്തെ പ്രത്യേക സാഹചര്യത്തില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്‍റെ ഇമ്മ്യൂണ്‍ ആപ്പിലോ കുവൈത്ത് മൊബൈൽ ഐഡിയിലോ പച്ച സ്റ്റാറ്റസ് കാണിച്ചതിന്  ശേഷം വിമാന ടിക്കറ്റ് വാങ്ങുന്നതായിരിക്കും ഉചിതമെന്ന് അംബാസിഡര്‍ പറഞ്ഞു. അതോടപ്പം വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ ക്യൂ. ആർ. കോഡുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരുമായി നിരന്തരം ബന്ധപ്പെട്ട്‌ വരികയാണ്. കുവൈത്തിലേക്കുള്ള ഇന്ത്യക്കാരുടെ നേരിട്ടുള്ള  പ്രവേശനവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരേണ്ടതുണ്ടന്നും അദ്ദേഹം പറഞ്ഞു. 

കു​വൈ​ത്തി​ലേ​ക്കു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ തി​രി​ച്ചു​വ​ര​വ്, ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി വെ​ല്‍ഫെ​യ​ര്‍ ഫ​ണ്ടി​ല്‍നി​ന്നു​ള്ള സ​ഹാ​യം, മ​ര​ണ ര​ജി​സ്​​ട്രേ​ഷ​ൻ തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയാണ് ഇന്നത്തെ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചത്. ഓണ്‍ലൈന്‍ ആയി നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ  പോര്‍ട്ടലില്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് രജിസ്ടര്‍ ചെയ്യുന്നതിന്‍റെ ഡെമോ ഫസ്റ്റ് സെക്രട്ടറി ഫഹദ് സൂരി അവതരിപ്പിച്ചു. തുടര്‍ന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന്‍റെ വിവിധ നടപടി ക്രമങ്ങള്‍ എംബസ്സി ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. 

Related News