കുവൈത്തിലേക്ക് വരാനായി വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യേണ്ടതെങ്ങിനെ ?, വിശദീകരണ വീഡിയോയുമായി ഇന്ത്യൻ എംബസ്സി.

  • 28/07/2021

കുവൈറ്റ് സിറ്റി : ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ചവർ കുവൈത്തിലേക്ക് വരാനായി വാക്‌സിൻ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യേണ്ടതെങ്ങിനെയെന്ന് കുവൈത്തിലെ  ഇന്ത്യൻ എംബസ്സി വിശദമായി വിവരിക്കുന്നു.

കോവിഷീൽഡ് (ഓക്സ്ഫോർഡ് / അസ്ട്രാസെനെക്ക) വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുള്ള ഏതൊരു  ഇന്ത്യൻ പൗരനും സാധുവായ റെസിഡൻസി പെർമിറ്റ്, തൊഴിൽ കരാർ ഉണ്ടെങ്കിൽ കുവൈത്തിലേക്ക് തിരിച്ചുവരാനാകുമെന്നും  ഇന്ത്യൻ എംബസ്സി നേരെത്തെ വ്യക്തമാക്കിയിരുന്നു.  ഇന്ത്യക്കാരുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളിൽ കൂടുതൽ വ്യക്​തത വരേണ്ടതുണ്ടെന്നും, തിരിച്ചുവരവുമായി ബന്ധപ്പെട്ട കാര്യങ്ങക്ക്  കുവൈറ്റ് അധികൃതരുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും ഇന്ത്യൻ  അംബാസിഡർ സിബി ജോർജ്  വ്യക്തമാക്കി,  കുവൈത്ത്‌ സർക്കാരിൽ നിന്ന് യാത്രാ അനുമതി ലഭിച്ച ശേഷം മാത്രമേ ടിക്കറ്റ്​ ബുക്ക്​ ചെയ്യാവൂ എന്നും അംബാസഡർ പറഞ്ഞു. 


ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള യാത്രയ്ക്ക് മുമ്പ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് വേരിഫൈ ചെയ്യാം. 

കുവൈത്തിലേക്കുള്ള പ്രവാസികളുടെ പ്രവേശനത്തിന് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചിരിക്കണം എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളിലൊന്ന്. സുരക്ഷിതമായ ക്യൂ ആര്‍ കോഡ് സഹിതം ഇന്ത്യന്‍ സര്‍ക്കാര്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നുണ്ട്. ഇന്ത്യയില്‍ വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ സര്‍ട്ടിഫിക്കേറ്റിന്‍റെ സാധുത ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് കോവിന്‍ പോര്‍ട്ടലില്‍ വേരിഫൈ ചെയ്യണം.

വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് വേരിഫൈ ചെയ്യാനുള്ള മാര്‍ഗ്ഗം ഇങ്ങനെ...

1. https://verify.cowin.gov.in/ എന്ന വെബ്സൈറ്റിലേക്ക് പോവുക

2. ഈ പേജിലേക്ക് ചെല്ലുമ്പോള്‍ സ്കാന്‍ ക്യൂ ആര്‍ കോഡ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം

3. സ്കാന്‍ ക്യൂ ആര്‍ കോഡ് എന്നതില്‍ ക്ലിക്ക് ചെയ്യുക

4. ഉപയോഗിക്കുന്ന ഡിവൈസിന്‍റെ ക്യാമറ പ്രവര്‍ത്തിപ്പിക്കാനുള്ള നോട്ടിഫിക്കേഷന്‍ ഇതോടെ വരും

5. ക്യാമറ പ്രവര്‍ത്തിച്ച് തുടങ്ങും

6. സര്‍ട്ടിഫിക്കേറ്റ് തയാറാക്കി വയ്ക്കുക

7. ക്യൂ ആര്‍ കോഡ് ക്യാമറ ഉപയോഗിച്ച് സ്കാന്‍ ചെയ്യുക

8. വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി സര്‍ട്ടഫിക്കേറ്റ് ലഭ്യമാകും

9. സര്‍ട്ടിഫിക്കേറ്റ് വ്യാജമാണെങ്കില്‍ 'സര്‍ട്ടിഫിക്കേറ്റ് ഇന്‍വാലിഡ്' എന്നാകും കാണിക്കുക.

ഇന്ത്യയിൽ പാസ്‌പോർട്ട് നമ്പർ ചേർത്ത വാക്‌സിൻ സർട്ടിഫിക്കറ്റ് ലഭിക്കാനായി ...

പാസ്‌പോർട്ട് നമ്പർ ചേർത്ത് ഇന്ത്യൻ പൗരന്മാർക്ക് വാക്‌സിൻ സർട്ടിഫിക്കറ്റ് അപ്‌ഡേറ്റ് ചെയ്യാൻ കഴിയും,  ഒരുതവണ മാത്രമേ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ കഴിയൂ എന്ന കാര്യം ദയവായി ശ്രദ്ധിക്കുക, അതിനാൽ ഫോം പൂരിപ്പിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

http://cowin.gov.in- ലേക്ക് ലോഗിൻ ചെയ്യുക.
• Select Raise a Issue 
• Select the passport option 
• Select the person from the drop down menu
• Enter passport number
• Submit
• You will receive the new certificate

കുവൈത്തിലേക്ക് വരാനായി  വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതെങ്ങിനെ ?

ഒരേ ഔദ്യോഗിക ലിങ്ക് ഉപയോഗിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താനും അന്തിമ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാനും കഴിയും. സിംഗിൾ പിഡിഎഫ് ഫയലിന്റെ ഭാഗമായി രണ്ട് സർട്ടിഫിക്കറ്റുകളുടെയും സ്കാൻ ചെയ്ത പകർപ്പ് 500 കെബി സെറ്റ് ഫയൽ സൈസിൽ  അപ്‌ലോഡ് ചെയ്യാനും  കഴിയും. 

രജിസ്ട്രേഷൻ ലിങ്ക്

വിശദമായി മനസിലാക്കാനായി ഇന്ത്യൻ എംബസ്സിയുടെ വീഡിയോ കാണാം : - 

Related News