'പൂർണ്ണ കർഫ്യു' വ്യാജ വാർത്ത; വാർത്താവിനിമയ മന്ത്രാലയം

  • 07/05/2020

കുവൈത്ത്​ സിറ്റി : മേയ്​ ഒമ്പത്​ മുതൽ പൂർണ കർഫ്യൂ തീരുമാനിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് വാർത്താവിനിമയ മന്ത്രാലയം . രാജ്യത്ത്​ പൂർണ കർഫ്യൂ ഏർപ്പെടുത്തുന്നുണ്ടെങ്കിൽ അത് രാജ്യത്തെ ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ വഴി അറിയിക്കുമെന്ന് മന്ത്രാലയം. പൂർണ കർഫ്യൂ ഏർപ്പെടുത്താൻ ഇതുവരെ തീരുമാനിച്ചില്ലെന്നും, വിദേശത്തു കുടുങ്ങി കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കുന്ന ദൗത്യം പൂർത്തിയായാൽ നിയന്ത്രണം ശക്​തമാക്കുന്നത്​ ആലോചിക്കുമെന്നും അധികൃതർ നേരത്തെ വ്യക്​തമാക്കിയിരുന്നു. അതോടൊപ്പം SOUTKOM എന്ന ട്വിറ്റെർ ആക്കൗണ്ടിന്റെതെന്ന രീതിയിൽ പ്രചരിക്കുന്ന 'പൂർണ്ണ കർഫ്യു' എന്ന വാർത്ത വ്യാജമാണെന്ന് SOUTKOM ട്വിറ്ററിലൂടെ അറിയിച്ചു.

Related News