കുവൈത്തിലേക്ക് വരാനായി റെസിഡെൻസിയുള്ള 280,000 പ്രവാസികള്‍ വിദേശത്ത് കുടുങ്ങി കിടക്കുന്നു

  • 29/07/2021

കുവൈത്ത് സിറ്റി: സാധുവായ താമസ വിസയുള്ള   280,000 പ്രവാസികളാണ് വിദേശത്ത് കുടുങ്ങി കിടക്കുന്നതെന്ന് കണക്കുകള്‍. അതില്‍ ഭൂരിഭാഗവും അറബ് പൗരന്മാരും ഏഷ്യക്കാരുമാണ്. കഴിഞ്ഞ വര്‍ഷത്തിന്‍റെ തുടക്കം മുതല്‍ റെസിഡൻസി പുതുക്കാത്തത് മൂലം 250,000 പ്രവാസികളുടെ റെസിഡന്‍സി പെര്‍മിറ്റുകളാണ് കാലാവധി കഴിഞ്ഞു പോയത്. 

മഹാമാരി മൂലം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം ആയിരത്തിലധികം പ്രവാസികള്‍ രാജ്യം വിട്ടു. അതേസമയം, ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും വലിയ തോതില്‍ ആളുകള്‍ക്ക് വരാനാകില്ലെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. 

വാക്സിനേഷന്‍ നിബന്ധനയാണ് വലിയ പ്രശ്നമാകുന്നത്. കുവൈത്ത് അംഗീകരിച്ച വാക്സിന്‍ അല്ല മിക്ക പ്രവാസികളുടെ എടുത്തിരിക്കുന്നത് എന്നുള്ളതാണ് പ്രശ്നമാകുന്നത്. കൂടാതെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് വേരിഫൈ ചെയ്യുന്നതും പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്നു.

Related News