കൊവിഡ് ചികിത്സയില്‍ സുപ്രധാന പങ്കുവഹിച്ച് കുവൈത്തിലെ അല്‍ റാസി ഹോസ്പിറ്റൽ

  • 29/07/2021

കുവൈത്ത് സിറ്റി: കൊവിഡ് ചികിത്സയില്‍, പ്രത്യേകിച്ച് അടിയന്തര കേസുകള്‍ നേരിടുന്നതില്‍ രാജ്യത്തിന്‍റെ ആരോഗ്യ സംവിധാനത്തില്‍ സുപ്രധാന പങ്കുവഹിച്ച് അല്‍ റാസി ആശുപത്രി ടവര്‍. തീവ്രപരിചരണ വിഭാഗത്തിലെ മെഡിക്കല്‍ ടീം, കാര്‍ഡിയോളജിസ്റ്റുകള്‍, കരള്‍, ഡയാലിസിസ്, ഫിസിയോതെറാപ്പി ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് അല്‍ റാസി ആശുപത്രി ടവര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. 

2020 തുടക്കം മുതലാണ് അല്‍ റാസി ആശുപത്രി ടവറില്‍ കൊവിഡ് ചികിത്സ ആരംഭിച്ച് തുടങ്ങിയതെന്ന് ആരോഗ്യ മന്ത്രാലയം കൊവിഡ് ടീം ലീഡര്‍ ഡോ. ഹാഷെം അല്‍ ഹാഷെമി പറഞ്ഞു. 

അല്‍ റാസി ടവര്‍ ഏറ്റവും പുതിയ കെട്ടിടങ്ങളില്‍ ഒന്നാണെന്നും ഏറ്റവും ആധൂനികമായ സാങ്കേതിക വിദ്യകളും വിദഗ്ധരായ ആരോഗ്യ പ്രവര്‍ത്തകരുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related News