വമ്പൻ ലക്ഷ്യവുമായി പുതിയ വിമാനക്കമ്പനി വരുന്നു

  • 29/07/2021


ദില്ലി: കൂടുതൽ പേർക്ക് വിമാനയാത്രാ സൗകര്യം എന്ന ലക്ഷ്യമുയർത്തി രാകേഷ് ജുൻജുൻവാല 70 പുതിയ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചെന്ന് റിപ്പോർട്ട്. അടുത്ത നാല് വർഷത്തിനുള്ളിൽ പുതിയ വിമാനക്കമ്പനി രാജ്യത്ത് സ്ഥാപിക്കാനാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.

35 ദശലക്ഷം ഡോളറാണ് രാകേഷ് ജുൻജുൻവാല പുതിയ കമ്പനിയിൽ നിക്ഷേപിക്കുക. 40 ശതമാനം ഓഹരികളാവും ഇദ്ദേഹത്തിന്റേത്. അടുത്ത രണ്ടാഴ്ചക്കുള്ളിൽ വ്യോമയാന മന്ത്രാലയത്തിൽ നിന്ന് എൻഒസി ലഭിക്കുമെന്നാണ് ഇദ്ദേഹം പ്രതീക്ഷിക്കുന്നത്.

ആകാശ എയർ എന്ന പേരിലാവും പുതിയ കമ്പനി. 180 യാത്രക്കാരെ ഉൾക്കൊള്ളാനാവുന്ന വിമാനങ്ങളാണ് കമ്പനിയുടെ ലക്ഷ്യം. ഇന്ത്യയിലെ വാരൻ ബഫറ്റ് എന്നാണ് ജുൻജുൻവാലയെ വിളിക്കപ്പെടുന്നത്. അടുത്ത കാലത്തായി ചില വിമാനക്കമ്പനികളുടെ തകർച്ചയും തളർച്ചയും കണ്ട ഇന്ത്യയിൽ പുതിയ വിമാനക്കമ്പനി എന്ന ലക്ഷ്യവുമായി ജുൻജുൻവാല മുന്നോട്ട് പോകുന്നത് അമ്പരപ്പോടെയാണ് ഉറ്റുനോക്കുന്നത്. 4.6 ബില്യൺ ഡോളറിന്റെ ആസ്തിയാണ് നിലവിൽ ജുൻജുൻവാലയ്ക്കുള്ളത്.

Related News