കുവൈറ്റ് മൊസാഫർ ആപ്പ്; രാജ്യത്തിന് പുറത്തേക്ക് പോകുന്നവർ രജിസ്റ്റർ ചെയ്യേണ്ടതില്ല

  • 29/07/2021

കുവൈത്ത് സിറ്റി: പാർലമെൻ്ററി തലത്തിൽ നിരവധി ചർച്ചകൾക്ക് ശേഷം  മൊസാഫർ ആപ്പിൻ്റെ പുതിയ വേർഷൻ പുറത്തിറങ്ങി. ആപ്പിൽ അപ്ഡേഷൻ വന്നതോടെ രാജ്യത്തിന് പുറത്തേക്ക് പോകുന്ന യാത്രക്കാർക്ക് രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. 

ഇതോടെ എങ്ങോട്ടാണ് യാത്ര ചെയ്യുന്നതെന്ന് വ്യക്തമാക്കാതെ യാത്രക്കാർക്ക് രാജ്യത്തിന് പുറത്തു പോകാനാകും . രാജ്യത്തേക്ക് വരുന്നവർ മാത്രം ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നുള്ളതാണ് പുതിയ നിബന്ധന. ഒപ്പം ആഭ്യന്തര മന്ത്രാലയമായും സിവിൽ ഇൻഫർമേഷൻ അതോറ്റിയുമായും ലിങ്ക് ചെയ്ത് നടപടി ക്രമങ്ങൾ ലഘൂകരിച്ചിട്ടുമുണ്ട്.

Related News