കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പ്രവർത്തനശേഷി കൂട്ടിയേക്കും

  • 29/07/2021

കുവൈത്ത് സിറ്റി: പ്രവാസികളുടെ പ്രവേശനം അടക്കമുള്ള തീരുമാനം നടപ്പാക്കാൻ ഒരുങ്ങവേ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പ്രവർത്തനശേഷി ഉയർത്തിയേക്കും. പ്രതിദിനം പതിനായിരം യാത്രക്കാരെ വരെ അനുവദിച്ചേക്കുമെന്ന് വിമാനത്താവള വൃത്തങ്ങൾ സൂചിപ്പിച്ചു.

ഇതിന് സർക്കാരിൻ്റെ അനുമതി മാത്രം ഇനി മതിയാകും. യാത്രാ നടപടിക്രമങ്ങൾ മാറ്റുന്നതോടെ കുത്തനെ ഉയർന്ന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിന് വിമാനത്താവളത്തിൻ്റെ പ്രവർത്തനശേഷി കൂട്ടുമോയെന്ന ചോദ്യത്തിനാണ് വൃത്തങ്ങൾ മറുപടി നൽകിയത്. 

പ്രവർത്തനശേഷി കൂട്ടുന്നതിന് അനുമതി തേടി മന്ത്രിസഭയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. അനുമതി ലഭിക്കുന്നതിന് കാത്തിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

Related News