ഇന്ത്യക്കാര്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ മൂന്നാം രാജ്യം വഴി കുവൈത്തില്‍ പ്രവേശിക്കാമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ യൂസഫ് സുലൈമാൻ അൽ ഫൌസാന്‍

  • 29/07/2021

കുവൈത്ത് സിറ്റി : കുവൈത്ത് അംഗീകൃത വാക്സിന്‍ സ്വീകരിച്ച ഇന്ത്യന്‍  പ്രവാസികള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ മൂന്നാം രാജ്യം വഴി കുവൈത്തില്‍ പ്രവേശിക്കാമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ എഞ്ചിനീയർ യൂസഫ് സുലൈമാൻ അൽ ഫൌസാന്‍ വ്യക്തമാക്കി. ഇന്ത്യന്‍ എംബസ്സിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക്  ആരോഗ്യ മന്ത്രാലയത്തിന്‍റെ  ഇമ്മ്യൂണ്‍ ആപ്പിലോ കുവൈത്ത് മൊബൈല്‍ ഐഡിയിലോ ഗ്രീൻ കളർ സ്റ്റാറ്റസ് ഉണ്ടായിരിക്കണം. 

ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ട് വിമാന സർവീസ് അനുവദിക്കില്ലെന്ന് നേരത്തെ ഡിജിസിഎ അറിയിച്ചിരുന്നു. അതേസമയം ഇന്ത്യക്കാർക്ക് മറ്റ് രാജ്യങ്ങളിലൂടെ ട്രാൻസിറ്റ് ഫ്ലൈറ്റ് വഴി കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കും. ഇത്തരക്കാര്‍ക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ ടെസ്റ്റും  സാധുവായ താമസ രേഖയും ഉണ്ടായിരിക്കണം. ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാനം ആരംഭിക്കുന്നതിനെ കുറിച്ച് സിവിൽ ഏവിയേഷൻ അധികൃതർ ചര്‍ച്ചകള്‍ നടത്തുകയാണെന്നും ഇത് സംബന്ധമായി ഉടന്‍ തീരുമാനമുണ്ടാകുമെന്നും യൂസഫ് സുലൈമാൻ അൽ ഫൂസാൻ പറഞ്ഞു. 

Related News