ഫൈസര്‍ വാക്‌സിന്‍റെ ഇരുപത്തിയേഴാമത് ബാച്ച് ഞായറാഴ്ച കുവൈത്തിലെത്തും

  • 29/07/2021

കുവൈത്ത് സിറ്റി : ഫൈസര്‍ വാക്സിന്‍റെ ഇരുപത്തിയേഴാമത് ബാച്ച് ഞായറാഴ്ച കുവൈത്തിലെത്തും. വാക്‌സിന്‍ ഒരു ലക്ഷം ഡോസ് കൂടിയാണ് എത്തുക. എല്ലാ ആഴ്ചയിലും കുവൈത്തിലേക്ക് ഫൈസര്‍ വാക്‌സിന്‍ ഷിപ്പ്‌മെന്റുണ്ട്.ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമാണെന്നാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. നിലവില്‍ ഫൈസര്‍, ഓക്‌സ്ഫഡ് ആസ്‌ട്രെസെനിക്ക വാക്‌സിനുകളാണ് കുവൈത്തില്‍ നല്‍കുന്നത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മൊഡേണ വാക്‌സിനുകള്‍ കൂടി എത്തിക്കാന്‍ ധാരണയായിട്ടുണ്ടെങ്കിലും ഷിപ്പ്‌മെന്റ് നടന്നിട്ടില്ല.12 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ളവരുടെ വാക്‌സിനേഷനും ആഗസ്റ്റില്‍ ആരംഭിക്കും. 

Related News