16 വയസ്സിന് താഴെയുള്ള കുട്ടികൾക്കും വാക്സിനേഷനില്ലാതെ കുവൈത്തില്‍ പ്രവേശിക്കാന്‍ സാധ്യത തെളിയുന്നു.

  • 30/07/2021

കുവൈത്ത് സിറ്റി : കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിബന്ധനകള്‍ പാലിച്ച് വിദേശികളെ സ്വീകരിക്കുവാന്‍ കുവൈറ്റ് വിമാനത്താവളം ഒരുങ്ങിയതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ യൂസഫ് അൽ ഫൌസാന്‍ അറിയിച്ചു. അതിനിടെ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷൻ ഇല്ലാതെയും  രാജ്യത്ത് പ്രവേശിക്കാമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. യാത്രക്ക് മുമ്പായി മുസാഫിര്‍, ശ്ലോനിക് പ്ലാറ്റ് ഫോമുകളില്‍  വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.വിദേശങ്ങളില്‍ നിന്നും  കുവൈത്ത് അംഗീകൃത വാക്സിന്‍ സ്വീകരിച്ച പ്രവാസികളുടെ  വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്  കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്‍റെ  അംഗീകാരം ലഭിച്ചാല്‍ പ്രവേശനം അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

Related News