സാമൂഹിക പ്രതിരോധശേഷി എന്ന ലക്ഷ്യത്തിലേക്ക് കുതിച്ച് കുവൈത്ത്.

  • 30/07/2021

കുവൈത്ത് സിറ്റി: വാക്സിനേഷൻ പ്രക്രിയയുടെ വേഗം വർദ്ധിപ്പിച്ച് സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്ക് കുതിച്ച് കുവൈത്ത്. പൗരന്മാരും താമസക്കാരുമായി ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം രണ്ട് മില്യൺ കടന്നു. 

12 വയസിൽ താഴെ ഉള്ളവരെ ഒഴിവാക്കി നോക്കുമ്പോൾ ലക്ഷ്യമിട്ടതിൽ 50 ശതമാനത്തിലേറെ പേർക്ക് വാക്സിൻ നൽകാനായിട്ടുണ്ട്. ആകെയുള്ള 70 ശതമാനത്തിൽ 60 ശതമാനത്തിനെങ്കിലും വാക്സിൻ നൽകിയാലേ സാമൂഹിക പ്രതിരോധ ശേഷി എന്ന വലിയ ലക്ഷ്യത്തിലേക്ക് എത്താനാകൂ. 

രണ്ട് മില്യൺ ആളുകൾക്ക് വാക്സിൻ ലഭിച്ചു എന്നു പറഞ്ഞാൽ മൂന്നിൽ രണ്ടു ഭാഗം ജോലി തീർന്നു എന്നാണെന്നും അധികൃതർ വ്യക്തമാക്കി. 

Related News