പ്രവാസികളുടെ തിരിച്ചുവരവ് ; തയാറെടുപ്പുകൾ പൂർത്തിയായെന്ന് ആരോഗ്യ മന്ത്രാലയം.

  • 30/07/2021

കുവൈത്ത് സിറ്റി: ഓഗസ്റ്റ് മുതൽ ആരംഭിക്കുന്ന പുതിയ യാത്രാ നടപടിക്രമങ്ങൾക്കുള്ള എല്ലാ തയാറെടുപ്പുകൾ പൂർത്തിയായതായി ആരോഗ്യ മന്ത്രാലയം. ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോവുകയാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുള്ള അൽ സനദ് പറഞ്ഞു. 

രാജ്യത്തിന്റെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി മന്ത്രാലയത്തിന്റെ ഏകോപനം തുടരുകയാണെന്ന് MoH ഔദ്യോഗിക  വക്താവ് ഡോ. അബ്ദുല്ല അൽ സനദ്. വിദേശത്തുനിന്നും വരുന്നവരുടെ  വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ  ഓഡിറ്റ് ചെയ്യുന്നതിന് മന്ത്രാലയം ഒരു സാങ്കേതിക സമിതി രൂപീകരിച്ചു, സർട്ടിഫിക്കറ്റുകൾ പരിശോധിച്ചുവരുകായാണെന്നും അദ്ദേഹം വ്യക്തമാക്കി. 

രാജ്യത്തേക്ക് വരുന്നവർ അവരുടെ വാക്സിനേഷൻ സർട്ടിഫിക്കേറ്റ് ആരോഗ്യ മന്ത്രാലയ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ അദ്ദേഹം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. ബന്ധപ്പെട്ട അധികൃതരുടെ സഹകരണത്തെയും ഏകോപനത്തെയും അൽ സനദ് പ്രശംസിച്ചു. 

Related News