കുവൈത്തിലെ ജാബർ പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ രക്ഷിച്ചു.

  • 30/07/2021


കുവൈത്ത് സിറ്റി: ജാബർ പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കവേ കുവൈത്തി പൗരയായ സ്ത്രീയെ രക്ഷിച്ച് ട്രാഫിക്ക് വിഭാഗം. സ്ത്രീയുടെ പെരുമാറ്റത്തിൽ സംശയം തോന്നി നിരീക്ഷിക്കുകയും പാലത്തിൽനിന്ന് താഴേക്ക് ചാടാൻ ശ്രമിക്കവെയാണ് പോലീസ് രക്ഷപ്പെടുത്തിയത്‌ . മാനസികപരമായ പ്രശ്നങ്ങൾ സ്ത്രീക്കുണ്ട്. രണ്ട് ഉദ്യോഗസ്ഥർ ചേർന്ന് സ്ത്രീയെ രക്ഷിക്കുന്നതിൻ്റെ വീഡിയോ ട്രാഫിക്ക് വിഭാഗം പുറത്ത് വിട്ടിട്ടുണ്ട്. ഒരു പൗരൻ്റെ ജീവൻ രക്ഷിക്കാൻ കാരണമായ ആത്മാർഥതയ്ക്ക് ആദരം അർപ്പിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

Related News