ഒളിമ്പിക്സിൽ മെഡൽ നേടുന്ന കുവൈത്തി താരങ്ങൾക്ക് റിവാർഡ്, സ്വർണ്ണ മെഡൽ ജേതാവിന് 50,000 ദിനാർ.

  • 30/07/2021

കുവൈത്ത് സിറ്റി: ഒളിമ്പിക്സിൽ മെഡൽ നേടുന്നവർക്ക് പാരിതോഷികം നൽകണമെന്ന യുവജനകാര്യ മന്ത്രി അബ്ദുൾ റഹ്മാൻ അൽ മുത്തൈരിയുടെ ശുപാർശ അംഗീകരിച്ച് ധനമന്ത്രാലയം. 

സ്വർണ്ണ മെഡൽ നേടിയാൽ 50,000 കുവൈത്തി ദിനാർ, വെള്ളിയാണെങ്കിൽ 20,000 ദിനാർ, വെങ്കല നേടിയാൽ 10, 000 ദിനാർ എന്നിങ്ങനെയാണ് പാരിതോഷികം നൽകുക. 

രാജ്യവും സർക്കാരും രാഷ്ട്രീയ നേതാക്കളും കായിക രംഗത്ത് ശോഭിക്കാനായി താരങ്ങൾക്ക് നൽകുന്ന പിന്തുണ വളരെയേറെ ആണെന്ന് സ്പോർട്സ് അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറലും ഔദ്യോഗിക വക്താവുമായ മിഷാൽ അൽ ഹദ്ബ പറഞ്ഞു

Related News