സ്ഥിരീകരിച്ച റിസര്‍വേഷനുകള്‍ റദ്ദാക്കിയാല്‍ എയര്‍ലൈനുകള്‍ക്കെതിരെ നടപടി.

  • 31/07/2021

കുവൈത്ത് സിറ്റി: കണ്‍ഫര്‍മേഷന്‍ ലഭിച്ച റിസര്‍വേഷനുകള്‍ റദ്ദാക്കിയാല്‍ എയര്‍ലൈനുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എയര്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ അബ്‍ദുള്ള അല്‍ രാജ്‍ഹി വ്യക്തമാക്കി. അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ക്ക് റിസര്‍വേഷന്‍ നല്‍കുന്നത് ചില എയര്‍ലൈനുകള്‍ ഇപ്പോഴും തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 

ഇത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രാ നിയന്ത്രണങ്ങള്‍ക്കും സിവില്‍ ഏവിയേഷന്‍റെ നിര്‍ദേശങ്ങള്‍ക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു. റിസര്‍വേഷനുകള്‍ റദ്ദാക്കുന്നതിന് സിവില്‍ ഏവിയേഷന്‍റെ അനുമതി ലഭിച്ചില്ലെന്ന കാരണം എയര്‍ലൈനുകള്‍ പറയുന്നതായി ശ്രദ്ധയില്‍പ്പെട്ടു. 

എത്ര പേര്‍ക്ക് യാത്ര ചെയ്യാനാകുമെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടുള്ളതാണ്. കണ്‍ഫര്‍മേഷന്‍ ലഭിച്ച റിസര്‍വേഷനുകള്‍ റദ്ദാക്കിയാല്‍ യാത്രക്കാര്‍ക്ക് സിവില്‍ ഏവിയേഷനില്‍ പരാതി നല്‍കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News