ഇന്ത്യയുമായി യോജിച്ചുള്ള കൊവിഡ് പോരാട്ടത്തിന് കുവൈത്തിന് നന്ദി പറഞ്ഞ് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്.

  • 01/08/2021

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധി സമയത്ത് രാജ്യത്തുള്ള ഇന്ത്യക്കാര്‍ക്ക് പിന്തുണയും സംരക്ഷണവും നല്‍കിയ കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനും കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനും നന്ദി അറിയിച്ച് സ്ഥാനപതി സിബി ജോർജ്.

 കൊവിഡ് മഹാമാരിക്കെതിരെ ഇന്ത്യയുമായി ചേർന്നുള്ള പോരാട്ടത്തിത്തിന് കുവൈത്തിന് നന്ദി അറിയിച്ച സ്ഥാനപതി ഇന്ത്യയിലെ കൊവിഡ് സാഹചര്യങ്ങളെ കുറിച്ചും വിശദീകരിച്ചു. ഒപ്പം ഇന്ത്യക്ക് കുവൈത്ത് നൽകിയ സഹായങ്ങളെ കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു.

ഇന്ത്യയ്ക്ക് നല്‍കിയ സഹായങ്ങള്‍ക്ക് കുവൈറ്റിന് നന്ദി അറിയിക്കാന്‍ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  പ്രത്യേക പരിപാടി  "കോവിഡിനെതിരെ ഇന്ത്യകുവൈറ്റ് സംയുക്തപോരാട്ടം " എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മോശം സാഹചര്യങ്ങളിൽ എല്ലാം ഇന്ത്യയും കുവൈത്തും ഒന്നിച്ച് നിന്നിട്ടുണ്ടെന്നും ഏത് വെല്ലുവിളിയെയും ഈ പരസ്പര സഹകരണം കൊണ്ട് നേരിടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കുവൈറ്റിലെ വിവിധ മന്ത്രാലയങ്ങളുടെ മേധാവികാളാണ് ചടങ്ങിൽ  പങ്കെടുത്തത്. കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി അം​ബാ​സ​ഡ​ർ അ​ലി സു​ലൈ​മാ​ൻ അ​ൽ സ​ഈ​ദ്, വ്യ​വ​സാ​യ അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ൽ ക​രീം താ​ക്കി, കു​വൈ​ത്ത് പോ​ർ​ട്ട് അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ർ ശൈ​ഖ് യൂ​സ​ഫ് അ​ബ്​​ദു​ല്ല അ​സ്സ​ബാ​ഹ്, കു​വൈ​ത്ത് ക​സ്​​റ്റം​സ് ഡ​യ​റ​ക്​​ട​ർ ജ​മാ​ൽ ഹാ​ദി​ൽ അ​ൽ ജ​ലാ​വി, കു​വൈ​ത്ത് വ്യോ​മ​യാ​ന വ​കു​പ്പ് മേ​ധാ​വി എ​ൻ​ജി​നീ​യ​ർ യൂ​സു​ഫ് അ​ൽ ഫൗ​സാ​ൻ, കു​വൈ​ത്ത് റെ​ഡ് ക്ര​സ​ൻ​സ്റ് സൊ​സൈ​റ്റി ഉ​പാ​ധ്യ​ക്ഷ​ൻ അ​ൻ​വ​ർ അ​ൽ ഹ​സാ​വി തു​ട​ങ്ങി​യ പ്ര​മു​ഖ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ പരിപാടിയിൽ   എംബസ്സിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി കുവൈത്തിലെ ഇന്ത്യൻ സമൂഹം പങ്കെടുത്തു. 

Related News