കൊച്ചിയിലേക്കും ഹൈദരാബാദിലേക്കും നാളെ വിമാന സർവീസുകൾ നടത്തും

  • 08/05/2020

കുവൈത്ത്‌ സിറ്റി : വന്ദേ ഭാരത്‌ പദ്ധതി പ്രകാരം കുവൈത്തിൽ നിന്നും ആദ്യ വിമാനം നാളെ പുറപ്പെടും. നേരത്തെ പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം ഇന്നായിരുന്നു വിമാനം പുറപ്പടേണ്ടിയിരുന്നത്. കൊച്ചിയിലേക്കും ഹൈദരാബാദിലേക്കുമാണ് സർവീസുകൾ നടത്തുന്നത്. കുവൈത്തിൽ നിന്നും കൊച്ചിയിലേക്ക്‌ ഉച്ചക്ക്‌ 1.45 പുറപ്പെടുന്ന വിമാനം രാത്രി 9.15 നു കൊച്ചിയിൽ എത്തും. ഹൈദരബാദിലേക്ക്‌ കാലത്ത്‌ 11.25 ന് പുറപ്പെട്ട് വൈകീട്ട് 6:30 ന് എത്തിച്ചേരും. കുവൈത്ത് സിവിൽ ഏവിയേഷൻ അനുമതി വൈകിയതിനെ തുടർന്നാണ് ഇന്ന് പുറപ്പെണ്ടിയിരുന്ന ഹൈദരാബാദ്‌ വിമാനം നാളെത്തേക്ക് ഷെഡ്യൂൾ ചെയ്തത്. കൊച്ചിയിലേക്ക്‌ 80 ദിനാർ ആണു ടിക്കറ്റ്‌ നിരക്ക്‌ നിശ്ചയിച്ചിരിക്കുന്നത്‌. നിലവിൽ കേരളത്തിലേ കൊച്ചിയിലേക്കും കോഴിക്കോടേക്കുമാണ് ഓരോ സർവീസുകളാണ് നിശ്ചയിച്ചിരിക്കുന്നത്.

Related News